2009, ജൂൺ 14, ഞായറാഴ്‌ച

വാസ്തു ശാസ്ത്രം

എനിക്ക് പണിയൊന്നുമില്ല. വരുമാനതിന്ന്നു ഇപ്പോള്‍ നല്ല മാര്‍ക്കറ്റ്‌ ഉള്ള "വാസ്തു" ഒന്ന് പരീക്ഷിച്ചു നോക്കിയാല്‍ രക്ഷപ്പെടുമെന്നു തോന്നുന്നു.

ജ്യോതിഷം നോക്കാമെന്ന് വിചാരിച്ചതാണ് പക്ഷെ അതിന്നു പലതും പഠിക്കണം ഗ്രഹനില നോക്കാനം ജനനസമയത്ത് ഗ്രഹങ്ങള്‍ എവിടെ നില്‍ക്കുന്നു, ശുക്രന്‍ അട്ടത്താണോ അടുപ്പിലാണോ എന്നൊക്കെ ,നോക്കണം മനസ്സിലാക്കണം. ഇപ്പോള്‍ എല്ലാവര്ക്കും ഇതു അല്പം അറിയുന്നതുകൊണ്ട് തെറ്റ് പറഞ്ഞുപോയാല്‍ എളുപ്പത്തില്‍ പിടിച്ചുപോകും.പക്ഷെ വാസ്തുവിണ്ടേ കാര്യം അങ്ങിനെയല്ല. ആര്‍ക്കും അതിനെപറ്റി വലിയ വിവരമൊന്നുമില്ല . അത് ഇപ്പോഴാണ് കൂടുതല്‍ പ്രചാരത്തില്‍ വന്നത് ഒന്നിന്നും കാരണമൊന്നും പറയേണ്ടതില്ല. ശാസ്ത്രത്തില്‍ അങ്ങിനെയാണ് കാണുന്നതെന്ന് പറഞ്ഞാല്‍ മതി. അല്ലെങ്കിലും കാരണമൊന്നും ആരും ചോദിക്കില്ല.

കന്നി മൂല ഏതാണെന്ന് അറിഞ്ഞാല്‍ ആര്‍ക്കും എളുപ്പത്തില്‍ ഒരു വാസ്തു വിദ്വാന്‍ ആകാം. ഒരു സ്ഥലത്തിന്ടെ തെക്ക്-പടിഞ്ഞാറെ മൂലക്കാണല്ലോ കന്നി മൂലയെന്നു പറയുന്നത്. ആ ഭാഗത്ത് നമ്മള്‍ മോശമെന്ന് കരുതുന്നതോ നല്ലതാണെന്ന് കരുതുന്നതോ ആയ ഒരു വസ്തുവും പാടില്ല. അതായത് കക്കൂസ് കുളിമുറി എന്നിവയൊന്നും തീരെ പാടില്ല. അവിടെ വിളക്ക് വെക്കാനും പാടില്ലെന്ന്നു തോന്നുന്നു. അങ്ങിനെ വല്ലതും ഉണ്ടോയെന്നു ആദ്യം തന്നെ ചോദിച്ചു മനസ്സിലാക്കണം. ഉണ്ടെങ്കില്‍ നമുക്ക് പ്രവചിക്കാം: ആ സ്ഥലത്ത് കിടക്കുന്ന വീട്ടില്‍ എപ്പോഴും രോഗമാണെന്ന്.
(രോഗം ഒരിക്കലും ഉണ്ടാകാത്ത വീട് ഉണ്ടാകുകയില്ലല്ലോ അപ്പോള്‍ അങ്ങിനെ പറഞ്ഞാല്‍ ഒരു തെറ്റും ആര്‍ക്കും പറയാന്‍ പറ്റില്ല) അപ്പോള്‍ വീട്ടുകാര്‍ക്ക് ആശ്ചര്യം. "ഇദ്ദേഹം പറഞ്ഞത് എത്ര ശരി! ശരിക്കും ഇവിടേ ഓരോരുത്രക്കും ഇടയ്ക്കിടെ ജലദോഷം വരാറില്ലേ! "

പറഞ്ഞത് ഏറ്റാല്‍ നമ്മള്‍ വീണ്ടും ആത്മ വിശ്വാസത്തോടെ പറയുന്നു: " ഈ തറവാട്ടില്‍ പൂര്‍വിക്മായി ഒരു കാവോ ക്ഷേത്രമോ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് ആരും ശ്രദ്ധിക്കാതെ കിടക്കുകയാണ്. ഒരു വിളക്ക് പോലും കത്തിക്കുന്നില്ല. അത്ങിനാല്‍ കാരണവന്മാരും ദൈവങ്ങളും കോപിച്ചിരിക്കുകയാണ്‌. അതിന്നു പരിഹാരം ചെയ്യണം.”
ഈ പറഞ്ഞതും വീട്ടുകാര്‍ പൂണമായും സമ്മതിക്കുന്നു. "പണ്ട് അമ്മ പറഞ്ഞിരുന്നു അവരുടെ വലിയമ്മയുടെ അമ്മയുടെ വീട്ടില്‍ ഒരു "നാഗം" ഉണ്ടായിരുന്നുവെന്നു . പത്തു നൂറു വര്ഷം മുന്‍പ്. അതൊക്കെ പിന്‍ തല മുറക്കാര്‍ നശിപ്പിചിരിക്കാം. ( ഇതൊക്കെ മുന്‍പത്തെ ഏത് തറവാട്ടിലും കാണുമെന്നു ആര്‍ക്കാണ് അറിയാത്തത്. അപ്പോള്‍ ആ പറഞ്ഞത് ആരും വിശ്വസിക്കും. )
പ്രതിവിധിയായി നമുക്ക് എന്തുവേണമെങ്കിലും കാച്ചാം.
കഴിയുമെങ്കില്‍ ഏതെങ്കിലും ഒരു ശ്ലോകം ചൊല്ലിയാല്‍ മതി. അര്ത്ഥം പെട്ടന്ന് മനസ്സിലാകാത്തതാനെന്കില്‍ ഉത്തമം. മനസ്സിലാകുന്നതാനെന്കിലും തരക്കേടില്ല. സ്പുടതയില്ലാതെ ചൊല്ലിയാല്‍ മതി. ഉദാഹരണം : "ഹര്തൂര്‍ ചാര നിര്‍ഷംസകംസ
പാര്‍ക്രമം സ്ത്രീകളിളല്ല വാണ്ടൂ " എന്നൊക്കെ ചൊല്ലിയാല്‍ ആര്‍കും മനസ്സിലാവുകയില്ല. (ശരിക്കും ഇതു "ഹരേ ദുരാചാര നൃശംസ കംസാ പരാക്രമം സ്ത്രീകളിളല്ല വേണ്ടൂ " എന്നാണല്ലോ.
ഇതു മലയാളം പഠിക്കാന്‍ തുടങ്ങുന്ന ഒരു സായ്വ് ചൊല്ലിയ ശ്ലോകമാണ് പോലും. എന്റെ ഒരു പഴയ സ്നേഹിതന്‍
പറഞ്ഞുതന്നതാണ് .
വടക്ക് പടിഞ്ഞാറെ മൂലയില്‍ കിണര്‍ പാടില്ലെന്നാണ്
വാസ്തു പറയുന്നതു. അതിന്നു പ്രതിവിധിയായി കിണറ്റിന്നു ചുറ്റും ഒരു മതില്‍ കെട്ടുക. അപ്പോള്‍ അത് വേറൊരു പ്ലോട്ട് ആകുമല്ലോ.
വീട് കിടക്കുന്ന സ്ഥലത്തിന്ടെ കുറ്റവും തീരും, കാരണം കിണര്‍ വേറൊരു പ്ലോട്ടില്‍ ആണല്ലോ ഇപ്പോള്‍ കിടക്കുന്നത്. എത്ര ബുദ്ധിയുള്ള പ്രവൃത്തി! (കിണറ്റിലെ വെള്ളം ശുധമാകുമോ വെള്ളം വറ്റാതിരിക്കുമോ എന്നൊന്നും ആരും ചോദിക്കില്ല. ഈ സന്ദര്‍ഭത്തില്‍ പഴയ ഒരു കഥ ഓര്‍മവരുന്നു. യമരാജനെ അതായത് നമ്മുടെ അന്തകനെ ഒരു ഭിഷഗ്വരന്‍ പറ്റിച്ച കഥ. ഈ വൈദ്യന്‍ ചികിത്സിക്കുന്ന ഒരു രോഗി അത്യാസന്ന നിലയില്‍ കിടക്കുകയാണ്. രോഗിയുടെ ബന്ധുക്കള്‍ രോഗി മരിക്കുമോ ജീവിക്കുമോ എന്ന് അറിയിക്കാന്‍ വൈദ്യരോട്‌ ആവിശ്യപ്പെടുന്നു. മരിക്കുകയില്ലെന്നു വൈദ്യന്‍ പറഞ്ഞെങ്കിലും അദ്ദേഹത്തിന് സംശയമുണ്ട്‌. അതിനാല്‍ യമരാജനെ
പ്രാര്തനകൊണ്ട് പ്രത്യക്ഷപ്പെടുത്തി. രോഗി ജീവിക്കുമോ മരിക്കുമോ എന്ന് കൃത്യമായി അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു .
എമ രാജന്‍ പറഞ്ഞു " ഞാന്‍ അവിടേക്ക് വരുന്നുണ്ട്ആരോഗിയുടെ ജീവന്‍ എടുക്കുവാന്‍ വേണ്ടി . ഞാന്‍ രോഗിയുടെ കാലിണ്ടേ ഭാഗമാണ് വന്നു നില്‍ക്കുന്നതെങ്കില്‍ രോഗി മരിക്കുമെന്ന് കരുതാം. അല്ല തലയുടെ ഭാഗത്താണെങ്കില്‍ രോഗി ജീവിക്കുമെന്നും കണക്കാക്കാം." അങിനെ യമരാജന്‍ വന്നു. വൈദ്യന്‍ നോക്കുമ്പൊ കാലിണ്ടേ ഭാഗത്താണ് യമരാജന്‍ നില്‍ക്കുന്നത്. പെട്ടന്ന് വൈദ്യര്‍ക്ക്‌ ഒരു ബുദ്ധി തോന്നി. തല്‍ക്ഷണം രോഗിയെ മാറ്റി കിടത്തി, തലയുടെ ഭാഗം കാലും കാലിണ്ടേ ഭാഗത്ത് തലയും വരത്തക്ക വിധത്തില്‍. യമാരാജന്നു ഒന്നും ചെയ്യാന്‍ പറ്റിയില്ല.അദ്ദേഹത്തിന് രോഗിയുടെ ജീവന്‍ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല . രോഗി ജീവിച്ചു. വൈദ്യന്ടെ പ്രവചനം ശരിയായി. കിണറിണ്ടേ അടുത്ത് മതില്‍ കെട്ടി വാസ്തുവിനെ തോല്പിക്കാം.